വീഥികളെ വൃന്ദാവനമാക്കാതെ ശ്രീകൃഷ്ണ ജയന്തി

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് വ്യാഴാഴ്ച. പതിവ് പോലെ വീഥികളിൽ ഇത്തവണ കുഞ്ഞു കണ്ണന്മാരും ഗോപികമാരും പിച്ചവെയ്ക്കില്ല. അമ്പാടിയെന്ന് തോന്നിക്കുന്ന വിധത്തിലുള്ള കൃഷ്ണ സ്തുതികളും കാതുകളിൽ മുഴങ്ങില്ല. പതിറ്റാണ്ടുകളായി ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടത്തി വരുന്ന ശോഭയാത്രകൾക്ക് തടസ്സം വരുന്നത് ഇതദ്യമാണ്. എല്ലാ വർഷവും ബാല ഗോകുലത്തിന് കീഴിൽ ആയിരക്കണക്കിന് ശോഭയാത്രകളാണ് സംസഥാനത്ത് സംഘടിപ്പിക്കാറുള്ളത്.
തോന്നിക്കുന്ന വിധത്തിലുള്ള കൃഷ്ണ സ്തുതികളും കാതുകളിൽ മുഴങ്ങില്ല. പതിറ്റാണ്ടുകളായി ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടത്തി വരുന്ന ശോഭയാത്രകൾക്ക് തടസ്സം വരുന്നത് ഇതദ്യമാണ്. എല്ലാ വർഷവും ബാല ഗോകുലത്തിന് കീഴിൽ ആയിരക്കണക്കിന് ശോഭയാത്രകളാണ് സംസഥാനത്ത് സംഘടിപ്പിക്കാറുള്ളത്.
എല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാത്രം നടക്കുന്ന പുതിയ സാഹചര്യത്തിൽ കണ്ണന്റെ ജന്മ ദിനാഘോഷങ്ങളും ഓൺലൈൻ വഴിയാണ് നടക്കുക. ബാല ഗോകുലം സങ്കടിപ്പിക്കുന്ന ഓൺലൈൻ ആഘോഷങ്ങളിൽ നിരവധി പേർ പങ്കെടുക്കും. ശോഭ യാത്രകൾക്ക് പകരമായി വീടുകളിൽ കൃഷ്ണ കുടീരം ഒരുക്കി
പുഷ്പാർച്ചനകളും പ്രാർത്ഥനയും നടത്തും. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉച്ചയ്ക്ക് കുട്ടികളെ ശ്രീകൃഷ്ണ വേഷം അണിയിച്ചുകൊണ്ട് കൃഷ്ണ - യശോദ സങ്കല്പത്തിൽ കണ്ണനൂട്ട് നടത്തും. കൂടാതെ ശ്രീകൃഷ്ണ വേഷമിടൽ ഉൾപ്പെടെയുള്ള കുട്ടികളുടെ കലാ പരിപാടികൾ, മന്ത്രാർച്ചനകൾ, ദീപാലങ്കാരം എന്നിവയും സംഘടിപ്പിക്കും

No comments:
Post a Comment